മെസ്സിക്കായി തെരുവിൽ ഇറങ്ങി ന്യൂവെയിൽസ്‌ ഓൾഡ് ബോയ്സിന്റെ ആരാധകർ.


 

എഫ്.സി ബാഴ്‌സലോണ സൂപ്പർ താരമായ ലയണൽ മെസ്സി ക്ലബ്ബ് വിടും എന്ന സൂചനകളാണ്  ഈ കുറച്ചു ദിവസങ്ങളയി പുറത്തുവന്നിരിക്കുന്നത്.

അതിനാൽ തന്നെ ഈ സൂപ്പർ താരത്തെ ടീമിൽ എത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി. ഇന്റർ മിലൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിങ്ങനെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ എല്ലാം മെസ്സിക് വേണ്ടി വല വീശുകയാണ്.

ഇതിനിടയിൽ മെസ്സിയുടെ യൂത്ത് ക്ലബ്ബായിരുന്ന അർജന്റീനയിലെ ന്യൂവെയിൽസ് ഓൾഡ് ബോയിസിന്റെ ആരാധകർ മെസ്സിയുടെ തിരിച്ചു വരവിന് വേണ്ടി തെരുവിൽ ഇറങ്ങിയിരിക്കുകയാണ്.

മെസ്സിയുടെ ഫുട്ബോൾ കരിയർ തുടങ്ങിയത് ന്യൂ വെയിൽസ് ഓൾഡ് ബോയിസിൽ നിന്നായിരുന്നു. ആറ് വർഷം അവിടെ ആയിരുന്നു മെസ്സി. പിന്നീട് ആണ് മെസ്സി ബാഴ്‌സിലോണയിൽ എത്തുന്നത്.

20 വർഷത്തെ ബാഴ്‌സലോണ കരിയർ അവസാനിക്കുക ആണെങ്കിൽ മെസ്സി ന്യൂവെയിൽസ് ഓൾഡ് ബോയിസിൽ എത്തും എന്നു തന്നെയാണ് ഇവരുടെ ആരാധകർ സ്വപ്നം കാണുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍