മുൻ ബാഴ്‌സലോണ ചെൽസി സൂപ്പർ താരമായ പെഡ്രോ റോഡ്രിഗസ് ഇനി ഇറ്റാലിയൻ ക്ലബ്ബ് ആയ എസ്.റോമക്ക് വേണ്ടി ബൂട്ട്കെട്ടും.
താരം ഇന്ന് എസ്.റോമായിൽ മെഡിക്കൽ പൂർത്തിയാക്കി.
താരത്തിന്റെ കരാർ ഈ സീസണിൽ ചെല്സിയിൽ അവസാനിച്ചിരുന്നു.
ഫ്രീ ട്രാൻസ്ഫെറിൽ ആണ് പെഡ്രോ എസ്.റോമയിൽ എത്തിയിരിക്കുന്നത്.
ചെൽസിക്ക് വേണ്ടി പെഡ്രോ 260 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ നിന്നും 43 ഗോളുകളും 28 അസിസ്റ്റും താരത്തിന് നൽകാൻ സാധിച്ചിട്ടുണ്ട്.
ബാഴ്‌സലോണ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് പെഡ്രോ. പിന്നെ ബാഴ്‌സിലോണക്ക് വേണ്ടി 200ൽ അധികം മത്സരങ്ങൾ താരം ബൂട്ട്കെട്ടിട്ടുണ്ട്.

0 അഭിപ്രായങ്ങള്‍