സൗഹൃദ മത്സരത്തിൽ പ്രീമിയർ ചാംപ്യന്മാർക് വിജയം.


പ്രീമിയർ ലീഗിലെ പുതിയ സീസണ് മുന്നോടി ആയിട്ടുള്ള ആദ്യ സൗഹൃദ മത്സരത്തിൽ കരുത്തരായ ലിവർപൂളിന് വിജയം. ഇന്ന് ഓസ്ട്രിയയിൽ വെച്ച് സ്റ്റുറ്റ്ഗർട്ടിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത മൂന്ന് (3-0) ഗോളുകളുടെ വിജയമാണ് നേടിയത്. ലിവർപൂളിന്റെ പ്രമുഖ താരങ്ങൾ എല്ലാം രണ്ട് പകുതികളിൽ ആയി ഇന്ന് കളത്തിൽ ഇറങ്ങി. ആദ്യ പകുതിയിൽ ഫിമിനോയും നാബി കെറ്റയും ലിവർപൂളിന് വേണ്ടി വല കുലുക്കി.
രണ്ടാം പകുതിയിൽ യുവതാരം ബ്രുയിസ്റ്ററിന്റെ വകയായിരുന്നു മൂന്നാം ഗോൾ. ആദ്യ പകുതിയിൽ സാല,മാനെ, ഫർമീനോ, അലിസ്സൻ, വാൻഡൈക്, റോബെർട്സൻ എന്നിവരൊക്കെ ഇറങ്ങിയപ്പോൾ രണ്ടാം പകുതിയിൽ മിനാമിനോ, മിൽനർ വിഞ്ഞാള്ഡൻ, അഡ്രിയാൻ എന്ന് തുടങ്ങിയർ ഒക്കെ കളത്തിൽ എത്തി. ഇനി ഞായറാഴ്ച സാൽസ്ബർഗിനെ ആണ് ലിവർപൂൾ നേരിടുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍