ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡിന് കരുത്തു പകരാനായി യുവ മിഡ്‌ഫീൽഡർ രോഹിത് കുമാർ എത്തുന്നു. ഹൈദരാബാദ് എഫ് സിയിൽ നിന്നാണ് 23 കാരനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. ഡൽഹിയിൽ ജനിച്ച രോഹിത് കുമാർ 2013 ലെ ബി സി റോയ് ട്രോഫിയിൽ ഡൽഹി ക്യാപ്ടനായിരുന്നു.2015 ൽ ഇന്ത്യ അണ്ടർ 19 ടീമിൽ അംഗമായി . 2016 ൽ ഡി സ് കെ ശിവജിയൻസിൽ എത്തിയ കുമാർ ഡ്യൂറണ്ട് കപ്പിനുള്ള സീനിയർ ടീമിൽ ഇടം പിടിച്ചു .2017 ൽ ഈസ്ററ് ബംഗാളിന് എതിരേയായിരുന്നു ഐ ലീഗിലെ അരങ്ങേറ്റം.
ഐ ലീഗിൽ ശിവജിയൻസിനു വേണ്ടിയുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് പുണെ എഫ് സി 2017 ൽ രോഹിതിനെ സ്വന്തമാക്കി .2 സീസൺ പുണെക്കായി ജേഴ്‌സി അണിഞ്ഞ രോഹിത് കുമാർ 21 മത്സരങ്ങളിൽ നിന്നും 2 ഗോൾ നേടിയിട്ടുണ്ട്.2019 സീസണിൽ മറ്റൊരു സൂപ്പർ ലീഗ് ടീമായ ഹൈദരാബാദ് എഫ് സി കുമാറിനെ സ്വന്തമാക്കി, 9 മത്സരത്തിൽ നിന്നും ഒരു ഗോളും നേടി .മിഡ്‌ഫീൽഡർ എന്ന നിലയി രോഹിത് പുലർത്തുന്ന സ്ഥിരതയും, വിശ്വാസത്തയുമാണ് ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിന്റെ അടിസ്ഥാനം.
“ഞാൻ എല്ലായ്പ്പോഴും കളിക്കാൻ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നു. ക്ലബ്ബിന്റെ കാഴ്ചപ്പാടിന് സംഭാവന നൽകുന്നതിന് എന്റെ പരിശീലകർ, ടീം അംഗങ്ങൾ, മാനേജുമെന്റ്, പ്രത്യേകിച്ചും ആരാധകർ എന്നിവരുടെ സഹായത്തോടെ ഓരോ ദിവസവും ഒരു കളിക്കാരനെന്ന നിലയിൽ എന്നെത്തന്നെ മെച്ചപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ പുതിയ സ്ക്വാഡിന്റെ പിന്തുണയോടെ, സമീപഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സിനായി ട്രോഫികൾ ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഈ ക്ലബ് അതിന് അർഹമാണ്.” എന്ന് രോഹിത് കുമാർ.


0 അഭിപ്രായങ്ങള്‍