റയൽ മാഡ്രിഡിന്റെ സ്പാനിഷ് താരത്തെ റാഞ്ചാൻ എസി. മിലാൻ.

 

റയൽ മാഡ്രിഡിന്റെ യുവ സ്പാനിഷ് താരമായ ബ്രാഹിം ഡിയസിനെ എ സി മിലാൻ സ്വന്തമാക്കിയേക്കും. ബ്രാഹിം ഡിയസിനായി ഓഫർ സമർപ്പിച്ചിരിക്കുകയാണ് എസി.മിലാൻ ഇപ്പോൾ. 21കാരനായ സ്പാനിഷ് താരത്തെ ആദ്യം ലോണടിസ്ഥാനത്തിൽ ആണ് എ സി മിലാൻ സ്വന്തമാക്കാൻ നോക്കുന്നത്. ഒരു വർഷത്തെ ലോണിന് ശേഷം റയൽ മാഡ്രിഡിൽ നിന്ന് സ്ഥിര കരാറിൽ ബ്രാഹിം ഡിയസിനെ സ്വന്തമാക്കാനും മിലാൻ ഉദ്ദേശിക്കുന്നുണ്ട്.


രണ്ട് സീസൺ മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നായിരുന്നു ബ്രാഹിം ഡിയസ് റയൽ മാഡ്രിഡിൽ എത്തിയത്. സിദാന്റെ കീഴിൽ യുവതാരത്തിന് അധികം അവസരം ലഭിച്ചിട്ടില്ല. സ്പാനിഷ് ക്ലബായ മലാഗയുടെ അക്കാദമിയിലൂടെ വളന്നു വന്ന താരമാണ് ബ്രാഹിം ഡിയസ്. ഇതിനകം തന്നെ സ്പാനിഷ് അണ്ടർ 19, അണ്ടർ 21 ടീമുകളിൽ കളിച്ച് കഴിവ് തെളിയിച്ചിട്ടും ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍