ചെൽസിക്ക് സമനില.

 


സീസൺ തുടക്കത്തിന്റെ ഭാഗമായി ആദ്യ പ്രീ സീസൺ മത്സരത്തിന് ഇറങ്ങിയ ചെൽസിക്ക് സമനില. ബ്രൈറ്റനോട് 1-1 ന്റെ സമനിലയാണ് ചെൽസി വഴങ്ങിയത്. പുതുതായി ടീമിൽ എത്തിയ തിമോ വെർണർ ഗോൾ നേടിയതാണ് മത്സരത്തിൽ ശ്രദ്ധേയമായത്.

കളിയുടെ തുടക്കത്തിൽ തന്നെ ലീഡ് നേടാൻ ചെൽസിക്ക് സാധിച്ചു. കളിയുടെ നാലാം മിനുട്ടിൽ ഹക്കിം സിയേച്ചിന്റെ ലോങ് പാസ് ഹെഡറിലൂടെ ഓഡോയി വെർണറിന് സമ്മാനിച്ചു. അത് വലയിലാക്കുക എന്ന ജോലി മാത്രമാണ് വെർണറിന് ഉണ്ടായിരുന്നത്. പക്ഷെ സ്കോർ നേടിയ ശേഷം ലീഡ് ഉയർത്താതിരുന്ന ചെൽസിക്ക് കളിയുടെ അവസാനത്തിൽ അതിന്റെ വില നൽകേണ്ടി വന്നു. കളിയുടെ 90 ആം മിനുട്ടിൽ പെനാൽറ്റി വഴങ്ങിയ ചെൽസി വലയിലേക്ക് പാസ്കൽ ഗ്രോസ് പന്തെത്തിച്ചതോടെ ആദ്യ പ്രീ സീസൺ മത്സരം ചെൽസിക്ക് സമനിലയിൽ അവസാനിപിക്കേണ്ടി വന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍