ഐഎസ്എല്ലില്‍ മലയാളികളുടെ പ്രിയപ്പെട്ട ക്ലബ് കേരള ബ്ലാസറ്റേഴ്സില്‍ നിന്നും ഒരു വിളിയും പ്രതീക്ഷിച്ച് ഒരു താരം അങ്ങ് സ്പെയിനിലിരിപ്പുണ്ട്. അത് മറ്റാരുമല്ല രണ്ട് സീസണ്‍ മാത്രം ബ്ലാസ്റ്റേഴ്സിനായി കളിച്ച് ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഹോസു പ്രിറ്റോ ആണത്.
ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായിമയായ കേരള ബ്ലാസ്‌റ്റേഴ്‌സ് ആര്‍മി ആരാധകരുമായി സംവദിക്കാനെത്തിയപ്പോഴാണ് ഹോസു മനസ്സ് തുറന്നത്. പ്രമുഖ മലയാള കമന്റേറ്റര്‍ ഷൈജു ദാമോദരനുമായാണ് ഹോസു സംവദിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് വിളിച്ചാല്‍ തിരികെയെത്തുമോയെന്ന ചോദ്യത്തിന് 100 ശതമാനം എന്നായിരുന്നു ഹോസുവിന്റെ മറുപടി.
ബ്ലാസ്റ്റേഴ്സില്‍ കളിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു എന്ന് പറയുന്ന യുവതാരം ഒരു വിളി ലഭിച്ചാല്‍ എല്ലാം ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജഴ്സി വീണ്ടും അണിയുമെന്നും ഹോസു തുറന്ന് പറയുന്നു.


0 അഭിപ്രായങ്ങള്‍