ബാഴ്സലോണ വിടുക ആണ് എന്ന് തന്നെ സൂചന നൽകുകയാണ് സൂപ്പർ താരം മെസ്സി. താരം ഇന്ന് ക്ലബിൽ മടങ്ങി എത്തേണ്ടതായിരുന്നു. ഇന്ന് നടന്ന കൊറോണ പരിശോധനയിൽ താരം പങ്കെടുത്തില്ല. താൻ ക്ലബ് വിടാൻ ആണ് ഉദ്ദേശിക്കുന്നത് എന്ന് മെസ്സി കൂടുതൽ വ്യക്തമാക്കുകയാണ് ഈ പുതിയ നിലപാടിലൂടെ.
ഇന്ന് ബാഴ്സലോണ താരങ്ങൾ എല്ലാം കൊറോണ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇനി നാളെ മുതൽ പുതിയ പരിശീലകൻ കോമാന്റെ കീഴിൽ പരിശീലനം ആരംഭിക്കുന്നുമുണ്ട്. എന്നാൽ മെസ്സി പരിശീലനത്തിന് ഒപ്പം ചേരില്ല. ബാഴ്സലോണയിൽ എത്തിയ ശേഷം ആദ്യമായാണ് മെസ്സി പരിശീലനത്തിൽ നിന്ന് മാറി നിൽക്കുന്നത്. ക്ലബ്ബ് വിടാൻ വേണ്ടി റിലീസ് ക്ലോസ് ഒഴിവാക്കി കൊടുക്കുക ആണ് മെസ്സിയുടെ ഇപ്പോഴത്തെ ആവശ്യം. മെസ്സി ഫ്രീ ഏജന്റായി തന്നെ ബാഴ്സലോണ വിടും എന്നാണ് മെസ്സിയുടെ വക്കീലിനെ ഉദ്ധരിച്ച് വാർത്തകൾ വരുന്നത്.


0 അഭിപ്രായങ്ങള്‍