ടർഫിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞ് വീണ് 27 കാരൻ മരണപ്പെട്ടു


 മലപ്പുറം ജില്ലയിലെ

കിഴക്കേ പാണ്ടിക്കാട് കുറ്റിപ്പുളിയിലെ കരുവത്തിൽ ഷറഫുദ്ദീൻ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഇന്നലെ രാത്രി കുഴഞ്ഞ് വീണ് മരണപ്പെട്ടു.

27 വയസായിരുന്നു.

ഈയിടെ സൗദിയിൽ നിന്ന് നാട്ടിൽ വന്നതാണ്.


കരുവത്തിൽ സുലൈമാൻ്റെ മകനാണ്.

മാതാവ് :

കുരിക്കൾ സൈനബ > തുവ്വൂർ, പള്ളിപ്പറമ്പ്

ഭാര്യ :

വള്ളുവങ്ങാട് ചിറപ്പടിയിലെ പുവ്വത്തിങ്ങൽ മുജീബിൻ്റെ മകൾ ശിബില തസ്നി.


സഹോദരങ്ങൾ :സാജിദ് സഫ് മാൻ


പാണ്ടിക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി.

പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിട്ടുകിട്ടിയ ശേഷം വീട്ടിൽ കൊണ്ട് വന്ന് കിഴക്കേ പാണ്ടിക്കാട് പഴയ

ജുമാ മസ്ജിദ്  കബർ സ്ഥാനിൽ കബറടക്കും.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍