എമിലിയാനോ മാർട്ടിനെസ് ഇനി ആസ്റ്റൺ വില്ലയിൽ വല കാക്കും


 

കുറഞ്ഞ കാലത്തിൽ ഏറെ ചർച്ചാവിഷയമായ ആഴ്സനൽ ഗോൾകീപ്പർ അർജന്റീനക്കാരൻ എമിലിയാനോ മാർട്ടിനെസ് ഇനി ആസ്റ്റൺ വില്ലയിൽ വല കാക്കും.

പരിക്കിൽ ആയിരുന്ന ജർമൻ ഗോൾ കീപ്പർ ബെർൺഡ് ലെനോ ആഴ്സണലിൽ തിരിച്ചു വന്നപ്പോൾ അവസരം കുറയും എന്നുറപ്പായ മാർട്ടിനസ് നീണ്ട കാലത്തെ ആഴ്‌സണൽ കരാർ അവസാനിപ്പിച്ചു ടീം വിടാൻ തീരുമാനിക്കുകയായിരുന്നു.

നാലു വർഷത്തെ കരാറിൽ 20 മില്യൺ പൗണ്ട് ആണ് മാർട്ടിനെസിന്റെ  കരാർ തുക.

ആർസനലിൽ കിട്ടിയ അവസരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു രണ്ട് ട്രോഫികൾ ആഴ്സണലിൽ എത്തിക്കാൻ നിർണായക പങ്കുവഹിച്ച താരമായിരുന്നു മാർട്ടിനെസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍