എഫ്.സി ഗോവക്ക് ഇനി പുതിയ കിറ്റ് സ്പോൺസർ


 

എഫ്.സി ഗോവയുടെ ഔദ്യോഗിക കിറ്റ്  പാർട്ണറായി സിക്സ് ഫൈവ് സിക്സിനെ പ്രഖ്യാപിച്ചു. ഐഎസ്എല്ലിന്റെ 2020-21 സീസണിലേക്കാണ് സിക്സ് ഫൈവ് സിക്സ് എഫ്സി ഗോവയുടെ കിറ്റ് പാർട്നറായി എത്തുന്നത്.

കഴിഞ്ഞ സീസണിൽ ടി 10 സ്പോർട്സ് ആയിരുന്നു ഗോവയുടെ കിറ്റ് പാർട്ണർ. 


ഇന്ത്യയിലെ അതിവേഗം വളരുന്ന സ്പോർട്സ് കിറ്റ് കമ്പനികളിലൊന്നായ സിക്സ് ഫൈവ് സിക്സ് നിലവിൽ ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീമിന്റെയും കിറ്റ് പാർട്ണറാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍