മെസ്സിക്ക് പെപ്പ് ഗാർഡിയോളയുടെ ഉപദേശം


 എഫ്സി ബാഴ്സയുടെ മിന്നും താരം ലയണൽ മെസ്സി ബാഴ്സ വിടുന്നു എന്ന വാർത്തകൾ ഫുട്ബോൾ ലോകം കീഴടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരാഴ്ച്ച പിന്നിടുന്നു. ഇരുവിഭാഗക്കാരുടെയും നിലപാട് വ്യക്തമാണെങ്കിലും ആരാധകർ ഉറ്റുനോക്കുന്നത് ബുധനാഴ്ച്ചത്തേക്കാണ്. ബുധനാഴ്ച്ച മെസ്സിയുടെ പിതാവും ബാഴ്സ പ്രസിഡന്റ്‌ ബർത്തോമുവും തമ്മിൽ നേരിൽ കണ്ട് ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളുടെ ഒരു ഏകദേശരൂപവും തീരുമാനവും ബുധനാഴ്ച്ചയിലെ ചർച്ചയിൽ ഉണ്ടാവും എന്നാണ് ആരാധകർ കണക്കുക്കൂട്ടുന്നത്.

അതേസമയം ഈ വാർത്തകൾ പരക്കുന്നതിനിടെ മെസ്സിക്ക് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ ഉപദേശം ലഭിച്ചു. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഉപദേശം എന്തെന്നാൽ മെസ്സിയോട് ബാഴ്സയിൽ തന്നെ തുടരാനാണ്. അതായത് ഈ സീസണിൽ ബാഴ്സയിൽ തുടരുകയും തുടർന്ന് അടുത്ത വർഷത്തോടെ കരാർ അവസാനിപ്പിച്ച് ഫ്രീ ഏജന്റ് ആയി മാറുകയും ചെയ്യുക. തുടർന്ന് ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരികയും ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍