ലോക ഫുട്ബോളിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടിക പുറത്തു വിട്ട് ഫോർബ്‌സ്


 സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ഫുട്ബോൾ ലോകത്ത് നിന്ന് ബില്യണർ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറി ലയണൽ മെസ്സി. കഴിഞ്ഞ ദിവസം ഫോബ്‌സ് മാസിക പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണ് മെസ്സി ഫുട്ബോൾ ലോകത്തെ രണ്ടാമത്തെ ബില്യണർ എന്ന നേട്ടം കൈവരിച്ചത്. ഈ വർഷം ഏറ്റവും കൂടുതൽ സമ്പാദിച്ച താരങ്ങളിൽ ഒന്നാമതെത്താനും മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളികൊണ്ടാണ് മെസ്സി ഈ വർഷം ഫുട്ബോൾ ലോകത്ത് നിന്നും ഏറ്റവും കൂടുതൽ സമ്പാദിച്ച താരമായി മാറിയത്. 97.2 മില്യൺ പൗണ്ട് അതായത് 126 മില്യൺ ഡോളറാണ് മെസ്സി ഈ വർഷം സമ്പാദിച്ചത്. അതേ സമയം രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സമ്പാദ്യം 90.3 മില്യൺ പൗണ്ട് അതായത് 117 മില്യൺ ഡോളറാണ്.
മൂന്നാം സ്ഥാനത്ത് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറാണ്.74.1 മില്യൺ പൗണ്ട് ആണ് താരത്തിന്റെ വരുമാനം. നാലാം സ്ഥാനത്ത് യുവതാരം കിലിയൻ എംബാപ്പെയാണ്. 32.4 മില്യൺ പൗണ്ട് ആണ് താരത്തിന്റെ വരുമാനം. അഞ്ചാമതുള്ളത് ലിവർപൂളിന്റെ മുഹമ്മദ് സലായാണ്. 28.5 മില്യൺ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍