പത്താം ഫുട്ബോൾ ക്ലബ്ബിനെയും സ്വന്തമാക്കി സിറ്റി ഗ്രൂപ്പ്


 

മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പിന് കീഴിലുള്ള ക്ലബ്ബുകളുടെ എണ്ണം 10 ആയി.ഫ്രഞ്ച് ലീഗ് 2 ക്ലബ്ബ് ESTACനെ സ്വന്തമാക്കിയതോടെയാണ് സിറ്റി ഗ്രൂപ്പിന് കീഴിലുള്ള ക്ലബ്ബുകളുടെ എണ്ണം പത്ത് ആയത്.ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് മുംബൈ സിറ്റിയെ ഗ്രൂപ്പ് നേരത്തെ സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയെ കൂടാതെ ലോകോത്തര ക്ലബ്ബുകളായ ജിറോണ എഫ് സി, ന്യൂയോർക് സിറ്റി എഫ്.സി, മെൽബൺ സിറ്റി എഫ് സി തുടങ്ങിയ ക്ലബ്ബുകളും സിറ്റി ഗ്രൂപ്പിന്റെ കീഴിലാണ്.


❝ഞങ്ങൾക്ക് കുറച്ച് കാലമായി ഫ്രഞ്ച് ഫുട്ബോളിനോട് താൽപ്പര്യമുണ്ട്, അതിനാൽ ഞങ്ങളുടെ പത്താമത്തെ ക്ലബ് ഏറ്റെടുക്കൽ പൂർത്തിയാക്കി ഫ്രാൻസിൽ സ്ഥിരമായ സാന്നിധ്യമുള്ളതിൽ ഞങ്ങൾ സന്തുഷ്ടരാണ്,❞

സിറ്റി ഫുട്‌ബോൾ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഫെറാൻ സോറിയാനോ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍