ആദ്യ 24 മിനുട്ടുകളിൽ തന്നെ ബയേൺ ഇന്ന് രണ്ട് ഗോളുകൾക്ക് പിറകിൽ പോയി. 16ആം മിനുട്ടിൽ ബികാചിചും 24ആം മിനുട്ടിൽ ദാബുറുമായിരുന്നു ഹോഫൻഹെയിമിനു വേണ്ടി ഗോളുകൾ നേടിയത്. 35ആം മിനുട്ടിൽ കിമ്മിചിലൂടെ ഒരു ഗോൾ മടക്കി ബയേൺ കളിയിലേക്ക് തിരികെ വരാം എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. 77ആം മിനുട്ടിലും 90ആം മിനുട്ടിൽ ക്രമാരിച് നൂയറെ കീഴ്പ്പെടുത്തിയതോടെ ബയേൺ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്കോർ ലൈനിൽ മത്സരം എത്തി. രണ്ടിൽ രണ്ട് വിജയവുമായി ഹോഫൻഹെയിം ബുണ്ടസ് ലീഗയിൽ തൽക്കാലം ഒന്നാമതും എത്തി.


0 അഭിപ്രായങ്ങള്‍