ഒരുഗോൾ വിജയവുമായി റയൽ മാഡ്രിഡ്‌


 

നിലവിൽ ലാ ലീഗ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്‌ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ റയൽ വല്ലോഡോളിഡിനെ ഒരു ഗോളിനാണ് മാഡ്രിഡ്‌ ക്ലബ്‌ തോല്പിച്ചത്. 


ഗോൾ രഹിതമായിരുന്ന ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയുടെ അറുപത്തിയഞ്ചാം മിനിറ്റിലാണ് റയൽ മാഡ്രിഡിന്റെ വിജയഗോളെത്തിയത്. പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച്  കരിം ബെൻസിമ നൽകിയ പാസ്സ് സ്വികരിച്ച് വീനീഷ്യസാണ് ഗോളാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍