വോൾവ്സിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി തുടക്കം കുറിച്ചു


 

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി പ്രതീക്ഷ തെറ്റികാതെ  വിജയത്തോടെ തന്നെ തുടക്കം. വോൾവ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി കീഴടക്കിയത്.


കളിയുടെ ഇരുപതാം മിനിറ്റിൽ കെവിൻ ഡി ബ്രൂണിനെ ബോക്സിൽ വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി ഗോളാക്കിമാറ്റാൻ ഡി ബ്രൂണി ന് സാധിച്ചു. 

പത്തുമിനിറ്റിന് ശേഷം യുവതാരം ഫിൽ ഫോഡന്റെ വകയും പിന്നീട് കളിയാവാസനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കേ ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസിന്റെ ഗോളുകളും സിറ്റിയുടെ സ്കോർ ബോർഡ് മൂന്നാക്കി. വോൾവ്സിന്റെ ആശ്വാസഗോൾ ജിമിനെസിന്റെതാണ്.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അവരുടെ പുതിയ താരങ്ങളായ നാഥാൻ അക്കെയും ഫെറാൻ ടോറസും  സിറ്റിക്ക് വേണ്ടി അരങ്ങേറുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍