വിദാൽ ഇനി ഇന്റർ മിലാനിൽ!


 

ചിലിയൻ മിഡ്ഫീൽഡർ വിദാൽ ബാഴ്സലോണ വിട്ട് ഇന്റർ മിലാനിൽ എത്തി. താരം മെഡിക്കൽ പൂർത്തിയാക്കി. ഇന്റർ മിലാൻ വിദാലിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിദാലിന്റെ കരാർ റദ്ദാക്കി കൊണ്ട് ട്രാൻസ്ഫർ തുക ഒന്നും വാങ്ങാതെ ഇന്ററിന് താരത്തെ ബാഴ്സലോണ വിട്ടു കൊടുക്കാൻ നേരത്തെ തന്നെ ബാഴ്സലോണ സമ്മതിച്ചിരുന്നു.

ഇന്റർ മിലാനിൽ 2022 വരെയുള്ള കരാറിൽ ആണ് വിദാൽ ഒപ്പുവെച്ചത്. രണ്ട് വർഷം മുമ്പ് ബാഴ്സലോണയിൽ എത്തുന്നതിന് മുമ്പും ഇന്റർ വിദാലിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. വിദാൽ കോണ്ടെയുടെ ഇഷ്ട താരം കൂടിയാണ്‌. വിദാലിന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യും എന്നും കോണ്ടെ കരുതുന്നു. മുമ്പ് യുവന്റസിനൊപ്പം ഇറ്റലിയിൽ കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് വിദാൽ. അടുത്ത ആഴ്ച ഇന്റർ മിലാന് വേണ്ടി വിദാൽ കളത്തിൽ ഇറങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍