വിൻസെന്റ് ഗോമസ് ഇനി കേരള ബ്ലാസ്റ്റേഴ്സിൽ!!


 കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മൂന്നാമത്തെ വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കൊയിരിക്കുകയാണ്. സ്പാനിഷ് മധ്യനിര താരം വിൻസെന്റ് ഗോമസാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ച ഒരു വർഷത്തെ കരാറിലാണ് വിൻസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

32കാരനായ താരം സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബായ ഡിപോർടീവോ ലാ കൊറോണയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഡിപോർടീവോയ്ക്ക് വേണ്ടി ലലൈഗയിൽ താരം കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ സൈനിംഗ് ആണ് വിൻസെന്റ് ഗോമസ്. ഫകുണ്ട, സിഡോഞ്ച എന്നിവരാണ് വിദേശ താരങ്ങളായി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ ഉള്ള മറ്റു താരങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍