ബെൻഫിക്കയിൽ നിന്നും സെന്റർ ബാക്ക് റൂബൻ ഡിയാസിനെ മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി.ഏകദേശം 65 മില്യൺ ആണ് താരത്തിന്റെ ട്രാൻസ്ഫർ തുക.50 മില്യൺ ഒപ്പം അർജന്റീന താരം നിക്കൊളാസ് ഓട്ടമെന്റിയെയും ഡിയാസിന് പകരമായി സിറ്റി ബെൻഫിക്കക് കൈമാറി.
മാഞ്ചസ്റ്റർ സിറ്റിയിൽ ആറ് വർഷത്തെ കരാറിൽ ആണ് റൂബൻ ഡിയാസ് ഒപ്പുവെച്ചത്. ബെൻഫിക്കക്ക് വേണ്ടിയുള്ള അവസാന മത്സരത്തിൽ താരം ഗോൾ നേടുകയും ചെയ്തിരുന്നു. പോർച്ചുഗലിനായി പത്തൊൻപത് ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ച ഡിയാസ് 2019 ൽ ടീമിനൊപ്പം നേഷൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിരുന്നു.
ഇതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഡിഫെൻസ് വളരെ ശക്തമായി തീരും.


0 അഭിപ്രായങ്ങള്‍