ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിയുടെ ക്യപ്റ്റനായി ഫെർണാണ്ടീന്യോയെ തിരഞ്ഞെടുത്തു. ക്ലബ് പരിശീലകൻ പെപ് ഗ്വാർഡിയോളയാണ് ഈ ബ്രസീൽ താരത്തെ നായകനായി സഹതാരങ്ങളും ടീം സ്റ്റാഫും ചേർന്ന് തിരഞ്ഞെടുത്തായി അറിയിച്ചത്.
സ്പാനിഷ് താരം ഡേവിഡ് സിൽവ ഇക്കുറി ക്ലബ് വിട്ടതോയൊണ് ക്യാപ്റ്റനായി ഫെർണാണ്ടീന്യോയെ നിയമിച്ചത്. നേരത്തെ വൈസ് ക്യാപ്റ്റന്മാരിലൊരാളായിരുന്നു ഫെർണാണ്ടീന്യോ. കഴിഞ്ഞ സീസണിൽ സിൽവ കളിക്കാതിരുന്ന അവസരങ്ങളിലൊക്കെ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞിരുന്നത് ഫെർണാണ്ടീന്യോയായിരുന്നു. അർജന്റൈൻ താരം സെർജിയോ അഗ്യൂറോ, ബെൽജിയൻ താരം കെവിൻ ഡി ബ്രുയൻ എന്നിവർ സിറ്റി വൈസ് ക്യാപ്റ്റന്മാരായി തുടരും.
ഡിഫൻസീവ് മിഡ്ഫീൽഡറായ ഫെർണാണ്ടീന്യോ 2013 മുതൽ സിറ്റിയുടെ ഭാഗമാണ്. കഴിഞ്ഞ സീസണിൽ അയ്മെറിക്ക് ലാപോർട്ടെ പരുക്കേറ്റ് പുറത്തായതോടെ ഫെർണാണ്ടീന്യോയെ സെന്റർ ബാക്കായും ഗ്വാർഡിയോള നിയോഗിച്ചിരുന്നു.


0 അഭിപ്രായങ്ങള്‍