ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ ഇന്ന് അറിയാം


 

പുതിയ സീസൺ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ ഇന്ന് അറിയാം‌. ഇന്ന് ഗ്രൂപ്പ് തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് യുവേഫ നടത്തു. പതിവിൽ നിന്ന് മാറി ഒക്ടോബർ 21ന് മാത്രമാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് ആരംഭിക്കുന്നത്. 4 പോട്ടുകളിലായാണ് 32 ടീമുകളെ അണിനിരത്തിയിരിക്കുന്നത്. യൂറോപ്പിലെ പ്രമുഖ ലീഗ് ചാമ്പ്യന്മാരും യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയ്യയും പോട്ട് വണിലാണ് ഉള്ളത്.

ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി , മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരെ പോലുള്ള പ്രമുഖർ പോട്ട് 2ലും ഉണ്ട്. യുവേഫയുടെ വെബ് സൈറ്റിലും യൂടൂബ് ചാനലിലും  സോണി നെറ്റവർക്ക് ടെൻ 2ലും ഡ്രോ തത്സമയം ഇന്ത്യൻ സമയം രാത്രി 08:30ന് കാണാം. യുവേഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരത്തിനും പരിശീലകനുമുള്ള പുരസ്കാരവും ഇന്ന് നൽകും.



പോട്ട് 1:

ബയേൺ മ്യൂണിച്ച്

സെവിയ്യ

റയൽ മാഡ്രിഡ്

ലിവർപൂൾ

യുവന്റസ്

പി‌എസ്‌ജി

സെനിറ്റ് ഡി സെന്റ് പീറ്റേഴ്‌സ്ബർഗ്

പോർട്ടോ


പോട്ട് 2:

ബാഴ്‌സലോണ

അത്ലറ്റിക്കോ മാഡ്രിഡ്

മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ യുണൈറ്റഡ്

ഷക്തർ ഡോൺസ്റ്റെക്ക്‌

ബൊറൂസിയ ഡോർട്മുണ്ട്

ചെൽ‌സി

അയാക്സ്


പോട്ട് 3:

ലെപ്സിഗ്

ഇന്റർ മിലാൻ

ലാസിയോ

അറ്റലാന്റ

സാൽ‌സ്ബർഗ്

ഒളിമ്പിയാക്കോസ്

ഡൈനാമോ കീവ്


പോട്ട് 4:

മോൻചെൻഗ്ലാഡ്ബാച്

ഇസ്താൻബുൾ ബസക്ഷിയർ

റെന്നസ്

ബ്രൂജ്

ഫെറൻക്വരോസ്

മാഴ്സെ

ലോക്കോമോടിവ്

മിഡില്ലാൻഡ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍