ബെംഗളൂരു എഫ്സിയുടെ ബ്രസീലിയൻ മിഡ്‌ഫീൽഡർ റാഫേൽ അഗസ്റ്റോ ക്ലബ് വിട്ടു.ടീമിൽ ഒരു വർഷകരാർ നില നിൽക്കെയാണ് സൂപ്പർ താരം ടീം വിട്ടത്.വ്യക്തിപരമായ കാരണങ്ങളാലാണ് താരം ബെംഗളൂരു വിട്ടതെന്നാണ് ക്ലബ്ബ് അറിയിച്ചത്.
കഴിഞ്ഞ സീസണിലായിരുന്നു താരം ബെംഗളൂരു എഫ്സിയിലേക്ക് വന്നത് അവർക്കായി 9 മത്സരങ്ങളിൽ താരം കളിച്ചിരുന്നു.മുമ്പ് നാലു സീസോണിലോളം ചെന്നൈയിൻ എഫ്സിയുടെ താരമായിരുന്നു. ക്ലബ്ബിനോടൊപ്പം രണ്ടു തവണ ഐഎസ്എൽ കിരീടങ്ങൾ നേടിയ ഇദ്ദേഹം തകർപ്പൻ പ്രകടനങ്ങൾ ആയിരുന്നു കാഴ്ച്ചവെച്ചിരുന്നത്.2015 മുതൽ ഐഎസ്എല്ലിൽ 71 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ഇദ്ദേഹം ആറു ഗോളുകളും 7 അസിസ്റ്റും നേടിയിട്ടുണ്ട്.


0 അഭിപ്രായങ്ങള്‍