വളരെ അനായാസമായാണ് ബ്രസീൽ മത്സരങ്ങളിൽ വിജയിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം നേടാൻ കൂടുതൽ സാധ്യതയുള്ള ടീം അർജന്റീനയല്ലെന്നും വെളിപ്പെടുത്തി ഏഞ്ചൽ ഡി മരിയ. കിരീടമെന്ന ലക്ഷ്യത്തിലേക്കടുക്കാൻ ഇനിയും മികവ് കാണിക്കാൻ അർജന്റീനക്ക് കഴിയണമെന്നു പറഞ്ഞ ഡി മരിയ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്താൻ തനിക്ക് കഴിയുമെന്ന് തെളിയിച്ചതായും മത്സരത്തിന് ശേഷം ടൈക് സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഡി മരിയ.
കിരീടം നേടാൻ അർജന്റീനക്കുള്ള സാധ്യതകളെക്കുറിച്ച് ഡി മരിയയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ബ്രസീൽ ഞങ്ങളെക്കാൾ വളരെ അനായാസമാണ് മത്സരങ്ങൾ വിജയിക്കുന്നത്. അതു ഭീഷണിയാണ്. ഞങ്ങളിപ്പോഴാണ് വിജയങ്ങൾ നേടാൻ തുടങ്ങിയതെങ്കിലും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. സ്വന്തം നാട്ടിലാണ് മത്സരമെന്നത് അവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു." ഡി മരിയ പറഞ്ഞു.

0 അഭിപ്രായങ്ങള്‍