ഗോകുലത്തിന്റെ ഗോൾ കീപ്പർ ഉബൈദ് സി കെ ഇനി ശ്രീനിധി എഫ്.സിയിൽ


ഗോൾ കീപ്പറായ ഉബൈദ് സി കെ ഇനി ഗോകുലം കേരള എഫ് സിയിൽ ഉണ്ടാകില്ല. മലയാളി ആയ ഉബൈദ് ഗോകുലം കേരള വിട്ടു. താരം ഇനി ഐ ലീഗിൽ തന്നെ പുതുതായി വന്ന ശ്രീനിധി എഫ്.സിയുടെ ഒന്നാം നമ്പറായി മാറും. 
രണ്ട് വർഷത്തെ കാരറിലാണ് താരം ശ്രീനിധിയുമായി ഒപ്പു വെച്ചത്.
2019 സീസൺ ആരംഭം മുതൽ ഉബൈദ് ഗോകുലം കേരളക്ക് ഒപ്പം ഉണ്ട്. ഗോകുലത്തിന്റെ ഡ്യൂറണ്ട് കപ്പ് നേട്ടത്തിലും ഐ ലീഗ് കിരീട നേട്ടത്തിലും ഉബൈദ് വലിയ പങ്കുവഹിച്ചിരുന്നു. മുമ്പ് ഈസ്റ്റ് ബംഗാളിന്റെ വലയും ഉബൈദ് കാത്തിട്ടുണ്ട്.
ഉബൈദ് മുമ്പ് ഒ എൻ ജി സിക്കായും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുള്ള താരമാണ്. എഫ് സി കേരളയിലും ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ് ഉബൈദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍