“വരാനെയ്ക്ക് വേണ്ടി ഒരു ഓഫറും ഇതുവരെ വന്നിട്ടില്ല” – പെരസ്


റയൽ മാഡ്രിഡിൽ പുതിയ കരാർ ഒപ്പുവെക്കാൻ തയ്യാറാകാത്ത സെന്റർ ബാക്ക് വരാനെയെ തേടി ആരും ഇതുവരെ വന്നിട്ടില്ല എന്ന് റയൽ ക്ലബ് പ്രസിഡന്റ് പെരസ്. താരത്തിനായി ഒരു ബിഡും ആരും നടത്തിയിട്ടില്ല എന്നു പറഞ്ഞ പെരസ് വരാനെ യൂറോ കപ്പ് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ഭാവി തീരുമാനം വ്യക്തമാക്കും എന്നും പറഞ്ഞു. ക്ലബ് വിടണം എങ്കിൽ അദ്ദേഹം തന്നെ അതു പറയും എന്നും പെരസ് പറഞ്ഞു.

വരാനെയുമായി അവസാന കുറേ കാലമായി റയൽ മാഡ്രിഡ് ചർച്ചകൾ നടത്തുന്നുണ്ട് എങ്കിലും താരം ക്ലബ് വിടുമെന്ന സൂചനകൾ ആണ് ഇതുവരെ നൽകിയത്. താരത്തിന്റെ കരാർ 2022ൽ ആണ് അവസാനിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും ഒക്കെ ഫ്രഞ്ച് സെന്റർ ബാക്കിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടത്തുന്നുണ്ട്. എന്നാൽ റാമോസ് ഇതിനകം തന്നെ ക്ലബ് വിട്ടതിനാൽ വരാനെയെ കൂടെ നഷ്ടമാക്കിയാൽ റയലിന് അത് വലിയ ക്ഷീണമാകും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടൻ തന്നെ വരാനെക്ക് വേണ്ടി ബിഡ് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍