കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മെസി ഇരട്ടഗോളുകൾ കണ്ടെത്തിയപ്പോൾ ബൊളീവിയക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം നേടി ഗ്രൂപ്പ് ജേതാക്കളായി അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അർജന്റീനക്ക് വേണ്ടി 148ആമത്തെ മത്സരം കളിച്ച് ദേശീയ ടീമിനായി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡ് മെസി സ്വന്തമാക്കിയ കളിയിൽ പപ്പു ഗോമസ്, ലൗടാരോ മാർട്ടിനസ് എന്നിവരാണ് അർജന്റീനയുടെ മറ്റു ഗോളുകൾ നേടിയത്. ഈ കോപ്പ അമേരിക്കയിൽ അർജന്റീന ഒന്നിലധികം ഗോളുകൾ നേടിയ ആദ്യത്തെ മത്സരം കൂടിയായിരുന്നു ബൊളീവിയക്കെതിരെയുള്ളത്.
മത്സരമാരംഭിച്ചപ്പോൾ തന്നെ ആക്രമണം തുടങ്ങിയ അർജന്റീന നാലാം മിനുട്ടിൽ തന്നെ ഗോളിനടുത്തെത്തിയെങ്കിലും അഗ്യൂറോ, കൊറേയ എന്നിവരുടെ ഒന്നിന് പുറകെ ഒന്നായുള്ള ഷോട്ടുകൾ തടഞ്ഞിട്ട ബൊളീവിയൻ ഗോൾകീപ്പർ രക്ഷകനായി. എന്നാൽഅതിന്റെ ക്ഷീണം തീർത്ത് രണ്ടു മിനുട്ടിനകം തന്നെ അർജന്റീന വല കുലുക്കി. മെസി നൽകിയ മനോഹരമായ ഒരു പാസിൽ നിന്നും പപ്പു ഗോമസാണ് അർജന്റീനയുടെ ആദ്യഗോൾ നേടുന്നത്. അതിനു ശേഷം പന്തിന്മേൽ ആധിപത്യം പുലർത്തിയ അർജന്റീനക്ക് ഭീഷണിയാവാൻ ബൊളീവിയക്ക് കഴിഞ്ഞതേയില്ല.
90min
EURO 2020
Premier League
Transfer News
Champions League
Lists
La Liga
Football in Malayalam
Serie A
Bundesliga
International Football
Indian Football
Opinion
Viral Football
Football in Malayalam
റെക്കോർഡ് നേട്ടം കുറിച്ച മത്സരത്തിൽ മെസി മിന്നിത്തിളങ്ങി, ഗ്രൂപ്പ് ജേതാക്കളായി അർജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ
Sreejith N
By Sreejith N
Jun 29, 2021, 7:42 AM GMT+5:30
FBL-2021-COPA AMERICA-BOL-ARG
FBL-2021-COPA AMERICA-BOL-ARG / SILVIO AVILA/Getty Images
facebook
twitter
reddit
കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മെസി ഇരട്ടഗോളുകൾ കണ്ടെത്തിയപ്പോൾ ബൊളീവിയക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം നേടി ഗ്രൂപ്പ് ജേതാക്കളായി അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അർജന്റീനക്ക് വേണ്ടി 148ആമത്തെ മത്സരം കളിച്ച് ദേശീയ ടീമിനായി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡ് മെസി സ്വന്തമാക്കിയ കളിയിൽ പപ്പു ഗോമസ്, ലൗടാരോ മാർട്ടിനസ് എന്നിവരാണ് അർജന്റീനയുടെ മറ്റു ഗോളുകൾ നേടിയത്. ഈ കോപ്പ അമേരിക്കയിൽ അർജന്റീന ഒന്നിലധികം ഗോളുകൾ നേടിയ ആദ്യത്തെ മത്സരം കൂടിയായിരുന്നു ബൊളീവിയക്കെതിരെയുള്ളത്.
മത്സരമാരംഭിച്ചപ്പോൾ തന്നെ ആക്രമണം തുടങ്ങിയ അർജന്റീന നാലാം മിനുട്ടിൽ തന്നെ ഗോളിനടുത്തെത്തിയെങ്കിലും അഗ്യൂറോ, കൊറേയ എന്നിവരുടെ ഒന്നിന് പുറകെ ഒന്നായുള്ള ഷോട്ടുകൾ തടഞ്ഞിട്ട ബൊളീവിയൻ ഗോൾകീപ്പർ രക്ഷകനായി. എന്നാൽഅതിന്റെ ക്ഷീണം തീർത്ത് രണ്ടു മിനുട്ടിനകം തന്നെ അർജന്റീന വല കുലുക്കി. മെസി നൽകിയ മനോഹരമായ ഒരു പാസിൽ നിന്നും പപ്പു ഗോമസാണ് അർജന്റീനയുടെ ആദ്യഗോൾ നേടുന്നത്. അതിനു ശേഷം പന്തിന്മേൽ ആധിപത്യം പുലർത്തിയ അർജന്റീനക്ക് ഭീഷണിയാവാൻ ബൊളീവിയക്ക് കഴിഞ്ഞതേയില്ല.
മുപ്പത്തിയൊന്നാം മിനുട്ടിൽ പെനാൽറ്റിയിലൂടെ അർജന്റീനയുടെ രണ്ടാം ഗോൾ പിറന്നു. പപ്പു ഗോമസിനെ ബോക്‌സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി മെസി അനായാസം വലയിൽ എത്തിക്കുകയായിരുന്നു. രണ്ടു മിനുട്ടിനകം അഗ്യൂറോ നൽകിയ പാസിൽ ഗോളിയുടെ തലക്കു മുകളിലൂടെ പന്തു കോരിയിട്ട് മെസി വീണ്ടും ടീമിന്റെ ലീഡുയർത്തി. ആദ്യപകുതിക്കു മുൻപ് അഗ്യൂറോക്ക് ലഭിച്ച അവസരങ്ങൾ ഉൾപ്പെടെ അർജന്റീന വീണ്ടും ഗോൾ നേടുന്നതിനരികിൽ എത്തിയെങ്കിലും അതു വലയിലെത്തിക്കാൻ താരങ്ങൾക്കു കഴിഞ്ഞില്ല.
മൂന്നു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ അർജന്റീന ഒന്നു പിൻവലിഞ്ഞു കളിച്ചപ്പോൾ അതു മുതലെടുത്ത ബൊളീവിയ ഒരു ഗോൾ നേടുകയും ചെയ്‌തു. എർവിൻ സാവേദരെയാണ് അർമാനിയെ നിഷ്പ്രഭനാക്കിയ ഒരു ഷോട്ടിലൂടെ അർജന്റീനിയൻ വല കുലുക്കിയത്. അതിനു ശേഷം ഉണർന്നു കളിച്ച അർജന്റീന അഞ്ചു മിനുട്ടിനുള്ളിൽ ലീഡുയർത്തി. അഗ്യൂറോക്ക് പകരക്കാരനായിറങ്ങിയ ലൗടാരോ മാർട്ടിനസാണ് ടീമിന്റെ നാലാം ഗോൾ കണ്ടെത്തിയത്.
ലീഡുയർത്തിയതിനു ശേഷവും ആക്രമണം തുടർന്ന അർജന്റീന വീണ്ടും നിരവധി തവണ ഗോളിനടുത്തെത്തിയെങ്കിലും ബൊളീവിയൻ പ്രതിരോധവും ഉജ്ജ്വല പ്രകടനം നടത്തിയ ഗോൾകീപ്പർ കാർലോസ് കാമ്പെയും മറ്റൊരു ഗോൾ നേടാൻ മെസിയടക്കമുള്ള മുന്നേറ്റനിരയെ അനുവദിച്ചില്ല. ഗോൾ നേടിയ ഷോട്ടല്ലാതെ രണ്ടാം പകുതിയിൽ ഗോളിലേക്ക് ഒരു ശ്രമം നടത്താൻ ബൊളീവിയക്കും കഴിഞ്ഞില്ല.
ബൊളീവിയക്കെതിരായ മത്സരം വിജയിച്ചതോടെ തുടർച്ചയായ പതിനേഴാമത്തെ കളിയിലാണ് അർജന്റീന അപരാജിതരായി മുന്നേറുന്നത്. ഗ്രൂപ്പ് എയിൽ നാല് മത്സരം കളിച്ച് മൂന്നു ജയവും ഒരു സമനിലയും നേടി പത്തു പോയിന്റുമായി ഒന്നാം സ്ഥാനക്കാരായ അർജന്റീന ഗ്രൂപ്പ് ബിയിലെ നാലാം സ്ഥാനക്കാരായ ഇക്വഡോറിനെയാണ് ക്വാർട്ടറിൽ നേരിടുക.

0 അഭിപ്രായങ്ങള്‍