ആർസേനൽ ലെജൻഡ് പാട്രിക് വിയേര ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ക്രിസ്റ്റൽ പാലസിനെ പരിശീലിപ്പിക്കും.
ഫ്രഞ്ച് പരിശീലകന് മൂന്ന് വർഷത്തെ കരാർ ആണ് ക്ലബ് നൽകിയത്.
മുൻ വോൾവ്സ് കോച്ച് നുനോ എസ്പിരിറ്റോ സാന്റോയുമായിള്ള ചർച്ചകൾ വിജയം കാണാത്തതോടെയാണ് മുൻ ഫ്രഞ്ച് ക്ലബ്ബായ നീസ് പരിശീലകനിലേക് ക്രിസ്റ്റൽ പാലസ് ചർച്ച ആരംഭിച്ചത്.
"പ്രീമിയർ ലീഗിലേക് പരിശീലകനായി എത്തുന്നതും ക്രിസ്റ്റൽ പാലസിൽ പരിശീലകനായി നിയമികപെട്ടതിനാലും ഞാൻ വളരെ ഏറെ സന്തോഷവാൻ ആണ് എന്നും 45 കാരൻ പറഞ്ഞു."
"ക്രിസ്റ്റൽ പാലസ് എന്ന ഈ ക്ലബിന് പ്രീമിയർ ലീഗിൽ വർഷങ്ങൾക്ക് മുന്നേ തന്നെ മികച്ച ഒരു അടിത്തറയുണ്ട്.
ഈ ക്ലബ്ബിനെ ഞങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി മുന്നോട്ട് പോവാൻ ഞങ്ങൾക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു."
നാല്പത്തിയഞ്ചുകാരൻ മുൻപ് മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥയിലുള്ള എം എൽ എസ് ക്ലബ്ബായ ന്യൂയോർക് സിറ്റി എഫ്.സി യുടെ കോച്ചായി 2015 ൽ ചുമതല ഏറ്റിരുന്നു.
അതിന് ശേഷം 2018 ഇൽ ഫ്രഞ്ച് ക്ലബ്ബായ നീസിൽ ചേർന്ന വിയേര തന്റെ രണ്ട് സീസണുകളിൽ യഥാക്രമം ഏഴാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങൾ നേടിയിരുന്നു.

0 അഭിപ്രായങ്ങള്‍