Italy vs Spain : uefa euro math preview and live streaming 2020


 


Link is available at the bottum of the page....⬇️

ലിങ്ക് ഈ പേജിന്റെ താഴെ ഉണ്ട് ⬇️




Line up published



⭕️ Italy XI: Donnarumma; Di Lorenzo, Bonucci, Chiellini, Emerson; Barella, Jorginho, Verratti; Chiesa, Immobile, Insigne.

⭕️ Spain XI: Simon; Azpilicueta, Laporte, Garcia, Alba; Koke, Busquets, Pedri; Olmo, Torres, Oyarzabal.


MATCHItaly vs Spain
DATE07-07-2021
TIME12:30 AM 
STADIUM

Wembley, England

LEAGUEEURO CUP SEMI FINAL




Match Preview


 

വെമ്പ്ലിയിൽ ഇന്ന് തീപാറും പോരാട്ടം. ആദ്യ സെമിയിൽ ഇന്ന് സ്‌പെയിൻ ഇറ്റലിയെ നേരിടുമ്പോൾ അത് ഉറപ്പായിട്ടും വമ്പൻ പോരാട്ടം ആവും എന്നുറപ്പാണ്. കഴിഞ്ഞ 32 കളികളിൽ പരാജയം അറിയാതെ വരുന്ന റോബർട്ടോ മാഞ്ചിനിയുടെ അസൂറിപ്പടയെ പിടിച്ച് കെട്ടുക എന്ന വലിയ ലക്ഷ്യമാണ് ലൂയിസ് എൻറിക്വയുടെ സ്പെയിന് മുന്നിലുള്ളത്. ബെൽജിയത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു ആണ് ഇറ്റലി സെമിഫൈനലിൽ എത്തിയത് എങ്കിൽ സ്വിസ് ടീമിൽ നിന്നു പെനാൽട്ടി ഷൂട്ട് ഔട്ടിൽ നിന്നു വിജയം പിടിച്ചെടുത്താണ് ഇറ്റലി വരുന്നത്. 


സമീപകാല ഫോമിൽ ഇറ്റലി മുന്നിൽ ആണെങ്കിലും അവസാനം പരസ്പരം കളിച്ച 14 കളികളിൽ 2 എണ്ണത്തിൽ മാത്രമാണ് ഇറ്റലി സ്‌പെയിനിനെ തോൽപ്പിച്ചത്. 2016 ൽ പ്രീ ക്വാർട്ടർ ജയവും 2011 ലെ സൗഹൃദ മത്സരജയവും കഴിഞ്ഞാൽ സമീപകാലത്ത് ഒരു മത്സരവും ഇറ്റലി സ്പെയിന് മേൽ ജയിച്ചിട്ടില്ല. സ്‌പെയിൻ ജയിച്ച 2008 യൂറോയിലും 2012 യൂറോ ഫൈനലിലും അവർ ഇറ്റലിയെ മറികടന്നിരുന്നു. ഒരു വലിയ ടൂർണമെന്റിൽ തങ്ങളുടെ 12 മത്തെ സെമിഫൈനൽ കളിക്കാൻ ഇറ്റലി ഒരുങ്ങുമ്പോൾ കഴിഞ്ഞ 4 യൂറോയിൽ ഇത് മൂന്നാം സെമിഫൈനൽ ആണ് സ്പെയിന് ഇത്.



ടൂർണമെന്റിൽ 3 ഗ്രൂപ്പ് മത്സരങ്ങളും ജയിച്ചു ഗ്രൂപ്പ് ജേതാക്കൾ ആയ ഇറ്റലി പ്രീ ക്വാർട്ടറിൽ അധികസമയത്ത് ഓസ്ട്രിയൻ പോരാട്ടം 2-1 നു അതിജീവിച്ചു ക്വാർട്ടറിൽ ബെൽജിയത്തെ 2-1 തോൽപ്പിച്ചും ആണ് സെമിയിൽ എത്തുന്നത്. ടൂർണമെന്റിൽ കളിച്ച 5 കളികളും ജയിച്ച അസൂറിപ്പട, മാഞ്ചിനിയുടെ ആക്രമണ ഫുട്‌ബോൾ ആണ് കളത്തിൽ പുറത്ത് എടുക്കുന്നത്. 5 കളികളിൽ നിന്നു 11 ഗോളുകൾ അടിച്ച അവർ വെറും രണ്ടു ഗോളുകൾ ആണ് വഴങ്ങിയത്. ഉജ്ജ്വല ഫോമിലാണ് ഗോൾ കീപ്പർ ഡൊണരുമയും ഇറ്റാലിയൻ പ്രതിരോധവും. പ്രായത്തെ തോൽപ്പിച്ചു അതുഗ്രമായി കളിക്കുന്ന പരിചയസമ്പന്നരായ കെല്ലിനി, ബൊനൂച്ചി എന്നിവർ നയിക്കുന്ന ഇറ്റാലിയൻ പ്രതിരോധത്തിൽ ടൂർണമെന്റിൽ ഇത് വരെ അതുഗ്രൻ പ്രകടനം നടത്തിയ ഇടത് ബാക്ക് സ്പിനസോളയുടെ പരിക്ക് മൂലമുള്ള അസാന്നിധ്യം അവർക്ക് കടുത്ത തിരിച്ചടിയാണ്.


ഇത് വരെ ഇറ്റാലിയൻ പ്രതിരോധത്തിലും മുന്നേറ്റത്തിലും ഇടത് ഭാഗത്ത് സ്പിനസോള വലിയ സാന്നിധ്യം ആയിരുന്നു. എമേർസൻ ആവും സ്പിനസോളക്ക് പകരം ടീമിൽ എത്തുക. മധ്യനിരയിൽ അസാധ്യമായി കളിക്കുന്ന ജോർജീന്യോക്ക് ഒപ്പം ഒഴിച്ചു കൂടാൻ ആവാത്ത മാർക്കോ വെറാറ്റിയും കഴിഞ്ഞ കളിയിൽ ഗോൾ കണ്ടത്തിയ നിക്കോളാസ് ബരെല്ലയും അണിനിരക്കും. 


പന്ത് കൈവശം വക്കാൻ ഇഷ്ടപ്പെടുന്ന സ്പാനിഷ് ടീമിന് എതിരെ ജോർജീന്യോ, വെറാറ്റി എന്നിവരുടെ പ്രകടനം നിർണായകമാണ്. മുന്നേറ്റത്തിൽ ഇറ്റലിയുടെ ഏറ്റവും വലിയ കരുത്ത് ആയ ലോറൻസോ ഇൻസിഗ്നക്ക് ഒപ്പം ചിറോ ഇമ്മോബൈലിന്റെ അനുഭവസമ്പത്തും ഫെഡറിക്കോ കിയെൽസയുടെ യുവത്വവും ഇറ്റലിക്ക് കരുത്ത് ആവും. കഴിഞ്ഞ 15 കളികളിൽ ഇറ്റലി നേടിയ 13 ഗോളുകളിൽ ഇൻസിഗ്നക്ക് നേരിട്ട് പങ്ക് ഉണ്ടായിരുന്നു എന്നതിനാൽ തന്നെ സ്പെയിന് ഏറ്റവും വലിയ തലവേദന ആവുക ഈ നാപ്പോളിയുടെ കുറിയ മനുഷ്യൻ തന്നെയാവും. കഴിഞ്ഞ 32 മത്സരങ്ങളിൽ പരാജയം അറിയാതെ വരുന്ന മാഞ്ചിനിയുടെ ഇറ്റലി തുടർച്ചയായ 13 കളികളിൽ ജയിച്ച വലിയ ആത്മവിശ്വാസവും ആയി ആവും വെമ്പ്ലിയിൽ ഇറങ്ങുക.


Possible line-up


Italy: Donnarumma; Florenzi, Bonucci, Chiellini, Emerson; Barella, Jorginho, Verratti; Chiesa, Immobile, Insigne



Spain: Unai Simón; Azpilicueta, García, Laporte, Alba; Koke, Busquets, Pedri; Moreno, Morata, Ferran



Live streaming links 



https://www.sportstrack.in/2021/07/spa-vs-itl-u20.html


https://www.epicsports.in/2021/03/spain-lives.html


https://www.trickscorner.xyz/2021/07/euro-2020-italy-vs-spain-match-info.html


https://www.wowsports.online/p/euro2020.html

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍