യുവേഫ സൂപ്പർ കപ്പ്‌ സെപ്റ്റംബർ 24 ന്, ബയേണും സെവിയ്യയും ഏറ്റുമുട്ടും.

 
ചാമ്പ്യൻസ് ലീഗ് വിജയികളും യൂറോപ്പ ലീഗ് വിജയികളും നേർക്കുനേർ ഏറ്റുമുട്ടുന്ന യുവേഫ സൂപ്പർ കപ്പ് അടുത്ത മാസം 24 ന് നടക്കും.
ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ജർമ്മൻ ക്ലബ്‌ ബയേൺ മ്യൂണികും യൂറോപ്പ ലീഗ് നേടിയ സ്പാനിഷ് ക്ലബ്‌ സെവിയ്യയുമാണ്‌ ഇത്തവണ സൂപ്പർ കപ്പിൽ ഏറ്റുമുട്ടുക. ഹംഗറിയിലെ ബൂഡപെസ്ടിലാണ് മത്സരം നടക്കുക.
ചാമ്പ്യൻസ് ലീഗിൽ ഒറ്റ തോൽവിയും സമനിലയും ഇല്ലാതെ ഫൈനലിൽ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയെയും തകർത്താണ് ബയേൺ മ്യൂണിക് വരുന്നത്.
എന്നാൽ സെവിയ്യ ഇംഗ്ലീഷ് കരുത്തരായ വോൾവെസ്നേയും സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ഫൈനലിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനെയും തകർത്താണ് സെവിയ്യ വരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍