യുവന്റെസിലെ അർജന്റീന താരങ്ങളുടെ ഭാവി വ്യക്തമാക്കി പിർലോ.

 

പുതിയ കോച്ച് ആയി നിയമികപ്പെട്ടത്തിന് ശേഷം ഇന്നലെ പിർലോ നടത്തിയ വാർത്താ സമ്മേനള്ളത്തിൽ അർജന്റീന താരങ്ങളുടെ ഭാവിയെ കുറിച്ചു വ്യക്തമാക്കി. ഡിബല യുവന്റെസിന്റെ പ്രധാന താരം ആണ് എന്നും ഡിബാലയുടെ സേവനം ഇനിയും ക്ലബിന് ആവിശ്യം ഉണ്ട് എന്നും.ഡിബാലയെ ഇപ്പോൾ വിൽക്കുന്നതിന് കുറിച്ച് ക്ലബ് ആലോചിക്കുന്ന് പോലുമില്ല എന്നും പിർലോ പറഞ്ഞു. ഡിബാല പരിക്ക് മാറി എത്തിയാൽ ഉടനെ ടീമിനൊപ്പം പരിശീലനത്തിൽ ഏർപ്പെടും എന്നും പിർലോ പറഞ്ഞു.

എന്നാൽ സ്ട്രൈക്കർ ഹിഗ്വയിൻ ഇനി ടീമിൽ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. താൻ ഹിഗ്വയിനുമായി സംസാരിച്ചു എന്നും താരം ക്ലബ് വിടും എന്ന് തീരുമാനത്തിൽ എത്തി എന്നും പിർലോ പറഞ്ഞു. ഹിഗ്വയിൻ ഈ ക്ലബിനായി വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. അതോർക്കുന്നു. പക്ഷെ താരത്തിന്റെ സമയം അതിക്രമിച്ചു പോയെന്നും പിർലോ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍