ബാഴ്സലോണയുടെ ആരാധകർ പ്രതിഷേധവുമായി തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ ക്യാമ്പ് നൗവിലെത്തി. ലയണൽ മെസ്സി ക്ലബ്ബ് വിടുന്നു എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി ബാഴ്സ സ്റ്റേഡിയത്തിന് മുന്നിൽ ആരാധകർ എത്തിയത്. ബാഴ്സലോണ ആരാധകർ ബോർഡിന് ശക്തമായ പ്രധിഷേധം നൽകാനാണ് ക്യാമ്പ് നൗവിന്റെ മുന്നിൽ തടിച്ചു കൂടിയത്.
ക്ലബ്ബ് മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളാണ് മെസ്സിയെ അപ്രതീക്ഷിതമായി ഇങ്ങനൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. അതേ സമയം ഇപ്പോൾ ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയു രാജിവെക്കണം എന്ന് ക്ലബിലെ ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗവും പേരും ഇപ്പോൾ അവശ്യപടുന്നുണ്ട്.
ബാർതൊമെയുമായുള്ള പ്രശ്നങ്ങളാണ് മെസ്സി ക്ലബ് വിടാനുള്ള കാരണം എന്നും അതുകൊണ്ട് തന്നെ ബാർതൊമെയു രാജിവെച്ചാൽ മെസ്സി ക്ലബിൽ തുടരാൻ സാധ്യത ഉണ്ട് എന്നും ക്ലബ് അംഗങ്ങൾ കരുതുന്നു. പരസ്യമായി ബാർതൊമെയുവിന്റെ രാജി ആവശ്യപ്പെട്ട അംഗങ്ങൾ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ വിളിച്ചതായും വാർത്തകൾ വരുന്നു. മെസ്സി ക്ലബ് വിട്ടാലും ഇല്ലായെങ്കിലും ബാർതൊമെയുവിന്റെ രാജി ഉടൻ ഉണ്ടായേക്കും എന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ.


0 അഭിപ്രായങ്ങള്‍