ഗോകുലം കേരള എഫ് സി മണിപ്പൂർ ഡിഫൻഡർ 25 വയസ്സുള്ളറോഷൻ സിങ്ങുമായി കരാറിൽ ഏർപ്പെട്ടു. കഴിഞ്ഞ സീസണിൽ നെറോക്ക എഫ് സിയുടെ ഡിഫൻഡർ ആയിരിന്നു റോഷൻ സിംഗ്
മണിപ്പൂർ സ്റ്റേറ് ടീമിനുവേണ്ടി സന്തോഷ് ട്രോഫിയും കളിച്ചിട്ടുണ്ട് റോഷൻ സിംഗ്. നെറോക്കയിൽ കളിക്കുന്നതിനു മുൻപ് മണിപ്പൂർ ലീഗിൽ പല ക്ലബ്ബുകളിലായി റോഷൻ കളിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ കരാറിലാണ് റോഷൻ ക്ലബ്ബുമായി ഏർപ്പെട്ടത്.
“ഗോകുലം കേരള എഫ് സി യിൽ കളിക്കുവാൻ പറ്റുന്നതിൽ അതിയായ സന്തോഷം ഉണ്ട്. മുന്ന് കൊല്ലത്തിനു ഇടയിൽ ക്ലബ് ഒത്തിരി ട്രോഫികൾ സ്വന്തമാക്കിട് ഉണ്ട്. ഈ വര്ഷം ഐ ലീഗ് ജയിക്കണം എന്നാണ് കരുതുന്നത്,” റോഷൻ പറഞ്ഞു.


0 അഭിപ്രായങ്ങള്‍