ചെന്നൈ സൂപ്പർ കിങ്സിലെ പത്തോളം അംഗങ്ങൾക്ക് കൊറോണ പോസിറ്റീവ്.


 

ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിലെ പത്തോളം ആളുകൾക്ക് കൊറോണ വൈറസ് ബാധ . ഇന്ത്യൻ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകൾക്കും നെറ്റ് ബൗളർസിനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ഇതിനെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്‌സ് അംഗങ്ങളുടെ ക്വറന്റൈൻ നീട്ടിയിട്ടുണ്ട്. ചില റിപ്പോർട്ടുകൾ പ്രകാരം 12 ആളുകൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ക്വറന്റൈൻ നീട്ടുമെന്ന് വാർത്തകൾ വന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍