പി.എസ്.ജി വിട്ട ബ്രസീലിയൻ താരം തിയാഗോ സിൽവ ഇനി ചെൽസിയിൽ. താരം ചെൽസിയുമായി ഒരു വർഷത്തെ കരാറിൽ ഒപ്പിട്ടു. ഇറ്റാലിയൻ ക്ലബ്ബ് ഫിയോരന്റീനയും തരത്തിനായി രംഗത്ത് വന്നിരുന്നു എങ്കിലും ചെൽസിയുടെ ഓഫറും പ്രീമിയർ ലീഗിൽ കളിക്കാനുള്ള ആഗ്രഹവും സിൽവയെ ചെൽസിയിൽ എത്തിച്ചു.
ലോകത്തെ മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി അറിയപ്പെടുന്ന സിൽവ മികച്ച ക്യാപ്റ്റൻ എന്ന പേരിലും പ്രശസ്തനാണ്. ഏറെ ഗോളുകൾ വാങ്ങിയ ചെൽസി പ്രതിരോധത്തിൽ താരത്തിന്റെ സാനിധ്യം ഗുണം ചെയ്യും എന്നാണ് ലംപാർഡിന്റെ പ്രതീക്ഷ. മുൻപ് ഇറ്റാലിയൻ ക്ലബ്ബ് മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്.


0 അഭിപ്രായങ്ങള്‍