ജെയിംസ് റൊഡ്രിഗസ് ഇനി എവർട്ടനിൽ


 

റയൽ മാഡ്രിഡിന്റെ കൊളംബിയൻ ദേശീയതാരം ജെയിംസ് റൊഡ്രിഗസ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടനിൽ. എവർട്ടൻ പരിശീലകൻ കാർലോസ് ആൻസെലോട്ടിയുടെകീഴിൽ ബയേൺ മ്യൂണിക്കിലും റയൽമാഡ്രിഡിലും മത്സരങ്ങൾ കളിച്ചതാരം അദ്ദേഹത്തോടൊപ്പം മൂന്നാം അങ്കത്തിനായാണ് പ്രീമിയർ ലീഗിലെത്തുന്നത്. 22 മില്യൺ പൗണ്ടിനാണ് രണ്ടു വർഷത്തെ കരാറിന് വേണ്ടി താരം ഗൂഡിൻസൻ പാർക്കിലെത്തിയത്.


2014ലോകകപ്പിലെ ഗോൾഡൻ ബൂട്ട് നേടിയ താരമാണ് റൊഡ്രിഗസ്. റയൽ മാഡ്രിഡിൽ വേണ്ടത്ര അവസരം താരത്തിന്‌ ലഭിച്ചിരുന്നില്ല. എവർട്ടന് വേണ്ടി പഴയകാല പ്രകടനം താരത്തിന്‌ പുറത്തെടുക്കാൻ കഴിഞ്ഞാൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാൾ റൊഡ്രിഗസായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍